ബെംഗളുരുവിൽ വാഹനാപകടം ; വയനാട് സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം
ബെംഗളുരു : ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത്ത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പിടി (37) എന്നിവരാണ് മരിച്ചത്. ബെംഗളുരുവിലേക്കുള്ള യാത്രാമധ്യേ ഇരുവരും സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. നീതുവാണ് അജിത്തിൻ്റെ ഭാര്യ.
മക്കൾ : അനുരാഗ്, അനുനന്ദ.
