April 26, 2026

കോളിയാടിയിൽ പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു

Share

 

ബത്തേരി : പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത് ജിലി വില്‍സണ്‍ (49) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളിയാടി ചെമ്പകചുവട്ടില്‍ കാറിനു സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൃതദേഹം ബത്തേരി താലുക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 


Share
Copyright © All rights reserved. | Newsphere by AF themes.