April 24, 2026

വീട്ടിലെ ശുചിമുറിയിൽ വെച്ച് രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റു 

Share

 

തൃശ്ശൂർ വാണിയംപാറയിൽ വീട്ടിലെ ശുചിമുറിയിൽ വെച്ച് രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റു. കൊമ്പഴ മാളിയേക്കൽ ശ്യാം പീറ്ററിന്റെ മകൻ ആദമിനെയാണ് ശംഖുവരയൻ പാമ്പ് കടിച്ചത്. കുട്ടിയെ ഉടൻ തന്നെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

അടുത്തിടെ സമാനമായ രീതിയിൽ ശംഖുവരയൻ പാമ്പിന്റെ കടിയേറ്റ് കോടാലി സ്വദേശി ഫില്‍ജോയുടെ മകന്‍ ആല്‍ജോ മരിച്ചിരുന്നു. ആൽജോയുടെ സഹോദരൻ അനോജിനും പാമ്പുകടിയേറ്റിരുന്നു. കുട്ടികൾ ഉറങ്ങിക്കിടന്ന മുറിയിൽ വെച്ചാണ് അന്ന് അപകടമുണ്ടായത്. വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോയുടെ ജീവൻ രക്ഷിക്കാനായില്ല.

 

 

വനമേഖലയോട് ചേർന്നുള്ള ഒറ്റനില വീടുകളിൽ പാമ്പ് ശല്യം വർധിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. ശംഖുവരയൻ പാമ്പുകൾ വീടിനുള്ളിൽ കടന്നുകൂടുന്നത് തിരിച്ചറിയാൻ വൈകുന്നത് പലപ്പോഴും അപകടത്തിന്റെ ആക്കം കൂട്ടുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.