October 23, 2026

ഇനി ലൈസൻസെടുക്കാൻ കുറച്ച്‌ പാടുപെടും ; പാസാകാൻ 75 ശതമാനം മാര്‍ക്ക് നേടണം

Share

 

ഡല്‍ഹി : മോട്ടോർ വാഹന ചട്ടങ്ങളില്‍ ഭേദഗതിക്ക് നിർദേശവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ കഠിനമാക്കുന്ന തരത്തിലുള്ളതാണ് മന്ത്രാലയത്തിന്റെ നിർദേശത്തിലുള്ളത്. സുരക്ഷിത ഡ്രൈവിംഗ് വിലയിരുത്തല്‍ 30 മിനിട്ടെങ്കിലും നടത്താനും ഇത് പാസാകാനുള്ള മാർക്ക് 60ല്‍ നിന്ന് 75 ശതമാനമാക്കാനുമാണ് ബുധനാഴ്‌ച പുറത്തിറക്കിയ കരട് ചട്ടത്തില്‍ നിർദേശിക്കുന്നത്.

 

ലൈസൻസിലെ പേരും വിലാസവും മാറ്റുന്നത് ഉള്‍പ്പെടെയുള്ള ഓണ്‍സൈൻ സേവനങ്ങള്‍ സൗജന്യമാക്കാനും കരടില്‍ വ്യവസ്ഥയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍, അന്തിമവിജ്ഞാപനം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു. കരട് ചട്ടത്തില്‍ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിക്കുന്നുണ്ട്. അതിനുശേഷമാകും അന്തിമ വിജ്ഞാപനം. മറ്റ് വിവിധ അപേക്ഷകളില്‍ ലൈസൻസ് അതോറിറ്റി 15 ദിവസത്തിനകം തീരുമാനമെടുക്കും. ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി, ഇ – റേഷൻകാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളെല്ലാം ലൈസൻസിനായി സമർപ്പിക്കാം. വിലാസം തെളിയിക്കുന്നരേഖകളില്‍ നിന്ന് എല്‍ഐസി പോളിസി ഒഴിവാക്കി. ലൈസൻസുകള്‍ ലാമിനേറ്റ് ചെയ്‌തോ പിവിസി കാർഡായോ നല്‍കണമെനന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.