ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര കഴിച്ച് ഭക്ഷ്യവിഷബാധ ; നാലുപേര്‍ ചികിത്സയില്‍
കോഴിക്കോട് : ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര കഴിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശികള്‍ക്ക് ഭക്ഷ്യവിഷബാധ. താമരശ്ശേരി സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീർ (42) , ആർദ്ര (20) എന്നിവരെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാലുപേരും ഐസിയുവില്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടു ദിവസത്തിലധികമായി ഫ്രിഡിജില്‍ സൂക്ഷിച്ചിരുന്ന ചീരയാണ് ഇവർ പാചകം ചെയ്ത് കഴിച്ചത്. അതിന്റെ അലർജിയാകാം രോഗകാരണമെന്നാണ് നിഗമനം.
