April 19, 2026

സ്വർണവിലയില്‍ ഇടിവ് : ഇന്ന് കുറഞ്ഞത് 1000 രൂപ

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135 രൂപയിലെത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,420 രൂപയും, പവന് 1,23,360 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,565 രൂപയും പവന് 92,520 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 275 രൂപയും കിലോഗ്രാമിന് 2,75,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

 

അന്താരാഷ്ട്ര വിപണയിലെ മാറ്റങ്ങളും രൂപയുടെ മൂല്യവുമാണ് ആഭ്യന്തരവിപണയിലെ സ്വർണവില തീരുമാനിക്കുന്നത്. ഇസ്രയേല്‍-ലബനൻ വെടിനിർത്തലിന് പിന്നാലെ ഇറാനുമായുള്ള യുദ്ധവും ഉടൻ അവസാനിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത് ഓഹരി വിപണികള്‍ക്ക് ആവേശമായിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില കുറഞ്ഞു. അതിനാല്‍ രാജ്യാന്തര സ്വർണവില കുറഞ്ഞതാണ് കേരളത്തില്‍ ഇന്ന് സ്വർണവില കുറയാൻ കാരണം.

 

ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതേസമയം, ഏപ്രിലില്‍‌ രാജ്യാന്തരവില ഔണ്‍സിന് 5000 ഡോളറില്‍ എത്തിയാല്‍ സ്വർണവില 1.15 ലക്ഷത്തിന് മുകളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്.

 


Share
Copyright © All rights reserved. | Newsphere by AF themes.