ഗുണ്ടൽപേട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു, കുട്ടിയുടെ നില ഗുരുതരം
ബത്തേരി : ഗുണ്ടൽപേട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കർണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറും കേരള രജിസ്‌ട്രേഷനുള്ള ഭാരത് ബെൻസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
കാർ യാത്രക്കാരായ രണ്ട് സ്ത്രീയും ഒരു പുരുഷനും ഒരു കുട്ടിയും ആണ് അപകടത്തിൽ പെട്ടത്. രണ്ട് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
