April 14, 2026

ഗുണ്ടൽപേട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു, കുട്ടിയുടെ നില ഗുരുതരം

Share

 

ബത്തേരി : ഗുണ്ടൽപേട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കർണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറും കേരള രജിസ്‌ട്രേഷനുള്ള ഭാരത് ബെൻസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

 

കാർ യാത്രക്കാരായ രണ്ട് സ്ത്രീയും ഒരു പുരുഷനും ഒരു കുട്ടിയും ആണ് അപകടത്തിൽ പെട്ടത്. രണ്ട് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

 


Share
Copyright © All rights reserved. | Newsphere by AF themes.