ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് വിജയക്കുതിപ്പ് തുടരുന്നു : അഭിഷേകിന് ചെക്ക് വച്ച് ശ്രേയസ്
ചണ്ഡീഗഡ് : അടിയും തിരിച്ചടിയുമെല്ലാം കണ്ട ഐപിഎല്ലിലെ ഹൈസ്‌കോറിങ് പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിനു കെട്ടുകെട്ടിച്ച് പഞ്ചാബ് കിങ്‌സ്. രണ്ടു ടീമുകളിലെയും ബാറ്റര്‍മാര്‍ നിറഞ്ഞാടിയ പോരില്‍ ബൗളര്‍മാര്‍ തല്ല് വാങ്ങിക്കൂട്ടുകയും ചെയ്തു. 220 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് പഞ്ചാബിന് അവരുടെ കാണികള്‍ക്കു മുന്നില്‍ ഓറഞ്ച് ആര്‍മി നല്‍കിയത്.
ഓപ്പണിങ് ജോടികളായ പ്രിയാന്‍ഷ് ആര്യയും (20 ബോളില്‍ 57) പ്രഭ്‌സിമ്രന്‍ സിങും (25 ബോളില്‍ 51) അഗ്രസീവ് ഫിഫ്റ്റികളുമായി സ്‌ഫോടനാത്മക തുടക്കം നല്‍കിയതോടെ പഞ്ചാബിനു കാര്യങ്ങള്‍ എളുപ്പമായി.
പിന്നീട് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (69*) ടീമിന്റെ ചുക്കാന്‍ ഏറ്റെടുത്തപ്പോള്‍ 18.5 ഓവറില്‍ വെറും നാലു വിക്കറ്റിന് പഞ്ചാബ് വിജയത്തിലെത്തുകയും ചെയ്തു. സീസണില്‍ ഇനിയും തോല്‍വിയറിഞ്ഞിട്ടില്ലെന്ന റെക്കോര്‍ഡും അവര്‍ കാത്തു സൂക്ഷിച്ചിരിക്കുകയാണ്.
33 ബോളില്‍ അഞ്ചു വീതം ഫോറുo സിക്‌സറും പായിച്ചാണ് ശ്രേയസ് ടീമിന്റെ ടോപ്‌സ്‌കോററായത്. വെറും 20 ബോളില്‍ അഞ്ചു വീതം ഫോറും സിക്‌സറുടമടക്കമാണ് പ്രിയാന്‍ഷ് 57 റണ്‍സ് വാരിക്കൂട്ടയിയത്. പ്രഭ്‌സിമ്രന്‍ 25 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടിക്കുകയു ചെയ്തു.
ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 99 റണ്‍സ് അടിച്ചെടുത്തിരുന്നു. വെറും 38 ബോളിലാണിത്. എസ്‌ആര്‍എച്ചിന്റെ കണക്കുകൂട്ടലുകള്‍ പാളിയതും ഇതോടെയാണ്. കൂപ്പര്‍ കോണ്‍ലി (11), നെഹാല്‍ വദേര (14) തുടങ്ങിയവര്‍ പെട്ടന്നു മടങ്ങിയെങ്കിലും ചേസിന്റെ ഉത്തരവാദിത്വം ശ്രേയസ് ഏറ്റെടുക്കുകയായിരുന്നു.
നേരത്തെ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സിലേറിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറു വിക്കറ്റിനു 219 റണ്‍സെന്ന വലിയ ടോട്ടല്‍ അടിച്ചടെുത്തത്. ഒരു ഘട്ടത്തില്‍ 250 പ്ലസ് സ്‌കോര്‍ അവര്‍ വാരിക്കൂട്ടുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും അവസാന 10 ഓവറില്‍ മികച്ച ബൗളിങിലൂടെ 219ല്‍ പഞ്ചാബ് പിടിച്ചുനിര്‍ത്തി.
വെറും 28 ബോളില്‍ 74 റണ്‍സ് നേടിയ അഭിഷേകാണ് എസ്‌ആര്‍എച്ച് ബാറ്റിങിലെ നെടുംതൂണായി മാറിയത്. എട്ടു കൂറ്റന്‍ സിക്‌സറും അഞ്ചു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഹെന്‍ട്രിച്ച് ക്ലാസെന്‍ (39), ട്രാവിസ് ഹെഡ് (38), ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (27) എന്നിവരുടെ സംഭാവനകളും എടുത്തു പറയേണ്ടതാണ്.
ആദ്യ വിക്കറ്റില്‍ അഭിഷേക്- ഹെഡ് ജോടി 8.1 ഓവറില്‍ 120 റണ്‍സ് വാരിക്കൂട്ടിയിരുന്നു. എന്നാല്‍ രണ്ടു പേരെയും ഒരേ ഓവറില്‍ മടക്കിയ ശശാങ്ക് സിങ് എസ്‌ആര്‍എച്ചിനു ബ്രേക്കിട്ടു. അവരുടെ സ്‌കോറിങിനു വേഗത കുറഞ്ഞതും അതോടെയാണ്. പിന്നീട് ഒരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് പോലും എസ്‌ആര്‍എച്ചിന്റെ ഇന്നിങ്‌സിലുണ്ടായില്ല.
ടോസിനു ശേഷം പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
പഞ്ചാബ് കിങ്‌സ്- പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോണ്‍ലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ യാന്‍സണ്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹെന്‍ട്രിച്ച് ക്ലാസന്‍, സലില്‍ അറോറ, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ശിവങ് കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഇഷാന്‍ മലിംഗ.
