ഇനി കെമിക്കലുകള്‍ വാങ്ങി പണം കളയേണ്ട : കൊതുകിനെയും ഈച്ചയേയും നേരിടാൻ നല്ലെണ്ണ മതി
വീട്ടിലും പരിസരത്തും കൊതുക് മുട്ടയിട്ട് പെരുകാറുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇവ മുട്ടയിടുന്നത്.
അതിനാല്‍തന്നെ മഴക്കാല ശുചീകരണം വളരെ പ്രധാനമാണ്. കൊതുക് കടിയേല്‍ക്കാതിരിക്കാൻ പലരും കെമിക്കലുകള്‍ നിറഞ്ഞ ക്രീമുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം ക്രീമുകള്‍ വാങ്ങി പണം കളയാതെ വീട്ടില്‍തന്നെ പരിഹാരം കാണാൻ സാധിക്കും.
ആവശ്യമായ വസ്തുക്കള്‍
നല്ലെണ്ണ
ഗ്രാമ്പൂ
മഞ്ഞള്‍പ്പൊടി
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പില്‍വച്ച് ചൂടാക്കിയതിനുശേഷം അതിലേയ്ക്ക് ഒരു ടീസ്‌പൂണ്‍ നല്ലെണ്ണ ഒഴിക്കണം. എണ്ണ ചൂടാകുമ്പോള്‍ പൊടിച്ചെടുത്ത ഗ്രാമ്പൂ കാല്‍ ടീസ്‌പൂണും മഞ്ഞള്‍പ്പൊടിയും ചേർത്ത് യോജിപ്പിക്കണം. എണ്ണ തിളച്ച് കഴിയുമ്പോള്‍ തീ അണയ്ക്കാം.
ഉപയോഗിക്കേണ്ട വിധം
ഒരു കോട്ടണ്‍ തുണി നീളത്തില്‍ ചെറുതായി കീറിയെടുത്തതിനുശേഷം തിരിപോലെ ചുരുട്ടണം. ഇത് തയ്യാറാക്കിയ എണ്ണയില്‍ മുക്കി വയ്ക്കണം. കൊതുക് കൂടുതലാകുന്ന സമയത്ത് തിരി കത്തിച്ചുവയ്ക്കാം.
ഗുണം
കൊതുകിനെ മാത്രമല്ല ഈച്ചയെ തുരത്താനും ഈ എണ്ണ നല്ലതാണ്. മാത്രമല്ല വീട്ടില്‍ മികച്ച സുഗന്ധം പരക്കാനും ഇത് സഹായിക്കും. കൂടാതെ വീടിനുള്ളില്‍ പോസിറ്റീവ് എനർജി പരത്താനും ഇത് നല്ലതാണ്.
