April 8, 2026

ഇന്ത്യൻ ബാങ്കില്‍ 350 ഒഴിവുകള്‍ ; ഏപ്രില്‍ 28 വരെ അപേക്ഷിക്കാം

Share

 

ഇന്ത്യൻ ബാങ്കിന്റെ വിവിധ ശാഖകളിലായി സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി, ഫിനാൻസ്, ക്രെഡിറ്റ്, റിസ്‌ക്, മാർക്കറ്റിംഗ്, എച്ച്‌ആർ തുടങ്ങിയ വിഭാഗങ്ങളിലായി ആകെ 350 ഒഴിവുകളാണുള്ളത്.അസിസ്റ്റന്റ് മാനേജർ, മാനേജർ, സീനിയർ മാനേജർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

 

അപേക്ഷിക്കേണ്ട തീയതി

 

യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് 2026 ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. indianbank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ ‘Careers’ വിഭാഗം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

 

യോഗ്യതയും പ്രായപരിധിയും

 

വിദ്യാഭ്യാസ യോഗ്യത: തസ്തികകള്‍ക്ക് അനുസരിച്ച്‌ ബി.ടെക്, എം.സി.എ, എം.ബി.എ, സി.എ അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം എന്നിവയാണ് അടിസ്ഥാന യോഗ്യത.

 

പ്രായപരിധി: തസ്തികകള്‍ക്ക് അനുസരിച്ച്‌ 22 മുതല്‍ 32 വരെയോ, 34 അല്ലെങ്കില്‍ 37 വയസ്സു വരെയോ ഉള്ളവർക്ക് അപേക്ഷിക്കാം. 2026 ഏപ്രില്‍ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

 

അപേക്ഷാ ഫീസ്

 

SC/ST/PwBD വിഭാഗങ്ങള്‍: 175 രൂപ.

 

മറ്റു വിഭാഗങ്ങള്‍ (General/OBC/EWS): 850 രൂപ.

ഫീസ് ഓണ്‍ലൈനായി മാത്രമേ അടയ്ക്കാൻ സാധിക്കൂ.

 

തിരഞ്ഞെടുപ്പ് പ്രക്രിയ

 

ഓണ്‍ലൈൻ പരീക്ഷ, ഷോർട്ട്‌ലിസ്റ്റിംഗ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അന്തിമ ഘട്ടത്തില്‍ രേഖകളുടെ പരിശോധനയും മെഡിക്കല്‍ പരിശോധനയും ഉണ്ടായിരിക്കും. പരീക്ഷാ തീയതി ബാങ്ക് പിന്നീട് അറിയിക്കും. ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ അനുവാദമുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.


Share
Copyright © All rights reserved. | Newsphere by AF themes.