April 6, 2026

വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

Share

 

അമ്പലവയൽ : അമ്പലവയൽ പൂളക്കവലയിൽ വയോധിക ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലിപ്പറമ്പിൽ സുധാകരൻ, ഭാര്യ അമ്മിണി എന്നിവരെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

സംഭവത്തിന്റെ വിവരമറിഞ്ഞ് അമ്പലവയൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. ദമ്പതികളുടെ മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.