March 15, 2026

കാണാതായ യുവാവിനെ ബാണാസുര ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Share

 

പടിഞ്ഞാറത്തറ : കാണാതായ യുവാവിനെ ബാണാസുര ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തരിയോട് സ്വദേശി ആലക്കല്‍ വിന്റോ (43) യാണ് മരിച്ചത്. വെള്ളിയാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെ ഇന്ന് ഡാമിനോട് അനുബന്ധിച്ച വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരേതനായ ജോസഫിന്റേയും, അമ്മിണിയുടേയും മകനാണ്. സഹോദരങ്ങള്‍: വര്‍ക്കി, എല്‍സി, മോളി, ബിജു, ബിനു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തരിയോട് എട്ടാംമൈല്‍ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

 


Share
Copyright © All rights reserved. | Newsphere by AF themes.