May 13, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏതൊക്കെ എംഎല്‍എമാര്‍ പണം നല്‍കി ; കണക്ക് പുറത്ത്, വൈറലായി പോസ്റ്റ്

Share

 

കൽപ്പറ്റ : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആർഎഫ്) എംപിമാരും എംഎല്‍എമാരും നല്‍കിയ ധനസഹായത്തിൻ്റെ കണക്കുകള്‍ പുറത്ത്. വിവരാവകാശാപേക്ഷ പ്രകാരം ധനകാര്യ വകുപ്പ് കൈമാറിയ വിവരം ഫേസ്ബുക്ക് കണ്ടൻ്റ് ക്രിയേറ്റർ അജയ് ബാലചന്ദ്രനാണ് പങ്കുവച്ചത്. അജയ് ബാലചന്ദ്രൻ്റെ പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

 

വിവരാവകാശ രേഖ പ്രകാരം സിഎംഡിആർഎഫിലേക്ക് ഏറ്റവുമധികം സംഭാവന ചെയ്ത ജനപ്രതിനിധി കെ.ടി. ജലീലാണ്. മൂന്ന് ലക്ഷം രൂപയാണ് ജലീല്‍ സംഭാവന ചെയ്തത്. മന്ത്രിമാരും നിരവധി പ്രതിപക്ഷ ജനപ്രതിനിധികളും മറ്റും നല്‍കിയ സഹായത്തുകയുടെ വിവരങ്ങള്‍ പോസ്റ്റിലുണ്ട്. പ്രതിപക്ഷത്തില്‍ നിന്ന് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ടി. സിദ്ദിഖ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ സഹായത്തുക കൈമാറിയതായി വിവരാവകാശ രേഖയിലുണ്ട്. എന്നാല്‍, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഷാഫി പറമ്പില്‍, ശശി തരൂർ, അടൂർ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരൻ, സുരേഷ് ഗോപി തുടങ്ങിയവർ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറിയതിൻ്റെ കണക്കുകള്‍ രേഖയിലില്ല.

 

അജയ് ബാലചന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

 

വയനാട് ദുരന്തത്തെത്തുടർന്ന് സി എം ഡി ആർ എഫ് ഫണ്ടിലേയ്ക്ക് ഏതൊക്കെ എം എല്‍ എമാരും എം പിമാരും ധനസഹായം നല്‍കിയിട്ടുണ്ട് എന്ന് ധനകാര്യ (ഫണ്ട്സ്) വകുപ്പിലേയ്ക്ക് ഒരു വിവരാവകാശാപേക്ഷ ഇട്ടു. ഞാൻ ഒരു ചെറിയ തുക സംഭാവന ചെയ്തിട്ടുള്ള ആളാണ്. ഏതൊക്കെ ജനപ്രതിനിധികള്‍ കൊടുത്തു എന്നറിയണമല്ലോ?

 

ട്രാൻസാക്ഷൻ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതോ, ബാങ്കിലേയ്ക്ക് നേരിട്ട് ക്യാഷ് ആയി അടച്ചതോ ആയ ട്രാൻസാക്ഷനുകള്‍ ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന വിശദീകരണത്തോടെ തന്ന വിവരങ്ങളാണിത്. (അജയ് ബാലചന്ദ്രൻ എഴുതിയ പോസ്റ്റ്) ഇങ്ങനെ വിവരങ്ങള്‍ ക്രോഡീകരിച്ച്‌ നല്‍കിയ ധനകാര്യവകുപ്പിന് നന്ദി. അവർ തന്ന അതേ ഓർഡറിലാണ് ഇതെഴുതിയിരിക്കുന്നത്. പകർത്തി എഴുതിയതില്‍ കഴിയുന്നത്ര തെറ്റുണ്ടാവാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

 

എം പിമാർ:

 

1. ഡോ. വി ശിവദാസൻ: 1,10,000

 

2. ജോണ്‍ ബ്രിട്ടാസ്: 1,10,000

 

3. കെ രാധാകൃഷ്ണൻ: 1,00,000

 

4. ഹൈബി ഈഡൻ: 1,00,000

 

5. ബെന്നി ബഹനാൻ : 1,00,000

 

6. എം കെ രാഘവൻ: 1,00,000

 

7. ജെബി മാത്തർ ഹിഷാം : 1,00,000

 

8. ആന്റോ ആന്റണി പുന്നതാണിയില്‍: 1,00,000

 

9. എൻ കെ പ്രേമചന്ദ്രൻ: 1,00,000

 

10. രാജ്മോഹൻ ഉണ്ണിത്താൻ: 1,00,000

 

 

 

എം എല്‍ എമാർ:

 

1. പിണറായി വിജയൻ 1,00,000

 

2. കെ എൻ ബാലഗോപാല്‍ 1,00,000

 

3. പി രാജീവ് 1,22,222

 

4. ഡോ. ആർ ബിന്ദു: 2,00,000

 

5. പി പ്രസാദ്: 1,00,000

 

6. ജി ആർ അനില്‍: 1,00,000

 

7. സജി ചെറിയാൻ: 1,00,000

 

8. വി എൻ വാസവൻ: 1,00,000

 

9. ജെ ചിഞ്ചുറാണി: 1,00,000

 

10. വീണ ജോർജ്ജ്: 1,00,000

 

11. എം ബി രാജേഷ്: 98,185

 

12. രാമചന്ദ്രൻ കടന്നപ്പള്ളി: 1,00,000

 

13. പി എ മുഹമ്മദ് റിയാസ്: 1,00,000

 

14. കെ കൃഷ്ണൻകുട്ടി: 1,00,000

 

15. കെ രാജൻ: 98,185

 

16. വി ശിവൻകുട്ടി: 1,00,000

 

17. എ കെ ശശീന്ദ്രൻ: 98,185

 

18. ഒ ആർ കേളു: 1,00,000

 

19. വി അബ്ദുറഹിമാൻ 1,00,000

 

20. കെ ബി ഗണേശ് കുമാർ 1,00,000

 

21. റോഷി അഗസ്റ്റിൻ: 98,185

 

22. എം വി ഗോവിന്ദൻ മാസ്റ്റർ: 50,000

 

23. എൻ ജയരാജ്: 1,00,000

 

24. ചിറ്റയം ഗോപകുമാർ: 1,00,000

 

25. വി ഡി സതീശൻ: 1,00,000

 

26. രമേശ് ചെന്നിത്തല: 50,000

 

27. ടി സിദ്ദിഖ്: 50,000

 

28. സി ആർ മഹേശ്: 50,000

 

29. ജോണ്‍ ഫെർണാണ്ടസ്: 25,000

 

30. ടി ജെ വിനോദ്: 50,000

 

31. എം എല്‍ എ ഓഫീസ്, നിലമ്പൂർ: 50,000

 

32. എ എൻ ഷംസീർ: 98,185

 

33. മാത്യു ടി തോമസ്: 50,000

 

34. വാഴൂർ സോമൻ: 1,45,500

 

35. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ 50,000

 

36. അൻവർ സാദത്ത്: 50,000

 

37. ഇ ചന്ദ്രശേഖർ: 50,000

 

38. സി കെ ആശ: 50,000

 

39. വി ശശി: 50,000

 

40. ഇ കെ വിജയൻ: 50,000

 

41. പി ബാലചന്ദ്രൻ: 50,000

 

42. വി ആർ സുനില്‍ കുമാർ 50,000

 

43. ജി എസ് ജയലാല്‍ 50,000

 

44. എം വിജിൻ: 50,000

 

45. എച്ച്‌ സലാം 50,000

 

46. ജെനിഷ് കുമാർ കെ യു 50,000

 

47. അൻസലൻ കെ 50,000

 

48. സി കെ ഹരീന്ദ്രൻ: 50,000

 

49. രാജഗോപാലൻ: 50,000

 

50. ബാബു കെ (നെന്മാറ) 50,000

 

51. പി എസ് സുനില്‍ (പുനലൂർ) 50,000

 

52. എൻ കെ അക്ബർ (ഗുരുവായൂർ) 50,000

 

53. ആന്റണി ജോണ്‍ (കോതമംഗലം) 50,000

 

54. ചിത്തരഞ്ജൻ (ആലപ്പുഴ) 50,000

 

55. വി ജോയ് (വർക്കല) 50,000

 

56. കെ പി കുഞ്ഞഹമ്മദ് കുട്ടി 50,000

 

57. പി മമ്മിക്കുട്ടി (ഷോർണൂർ) 50,000

 

58. എ സി മൊയ്ദീൻ (കുന്നംകുളം) 50,000

 

59. ഡി കെ മുരളി (വാമനപുരം) 50,000

 

60. മുരളി പെരുനെല്ലി (മണലൂർ) 50,000

 

61. എം നൗഷാദ് (ഇരവിപുരം) 50,000

 

62. എ പ്രഭാകരൻ (മലമ്പുഴ) 50,000

 

63. കെ ഡി പ്രസേനൻ (ആലത്തൂർ) 50,000

 

64. കെ പ്രേം‌കുമാർ (ഒറ്റപ്പാലം) 50,000

 

65. കെ കെ രാമചന്ദ്രൻ 50,000

 

66. ടി പി രാമചന്ദ്രൻ (പേരാമ്പ്ര) 50,000

 

67. കെ ശാന്തകുമാരി (കൊങ്ങാട്) 50,000

 

68. ഐ ബി സതീശ് (കാട്ടാക്കട) 50,000

 

69. പി വീ ശ്രീനിജിൻ (കുന്നത്തുനാട്) 50,000

 

70. ജി സ്റ്റീഫൻ (അരുവിക്കര) 50,000

 

71. ഡോ. സുജിത്ത് വിജയൻപിള്ള 50,000

 

72. കെ വി സുമീഷ് (അഴീക്കോട്) 50,000

 

73. തോട്ടത്തില്‍ രവീന്ദ്രൻ 50,000

 

74. കെ എൻ ഉണ്ണികൃഷ്ണൻ (വൈപ്പിൻ) 50,000

 

75. ദലീമ (അരൂർ) 50,000

 

76. കെ കെ ശൈലജ ടീച്ചർ (മട്ടന്നൂർ) 50,000

 

77. സേവിയർ ചിറ്റിലപ്പള്ളി 50,000

 

78. സി എച്ച്‌ കുഞ്ഞമ്പു: 50,000

 

79. സജീവ് ജോസഫ്: 50,000

 

80. മധുസൂദനൻ: 50,000

 

81. നന്ദകുമാർ പി: 50,000

 

82. പി വി അൻവർ: 50,000

 

83. കെ ജെ മാക്സി: 50,000

 

84. പി പി സുമോദ് 50,000

 

85. എം മുകേഷ്: 50,000

 

86. എം എസ് അരുണ്‍കുമാർ 50,000

 

87. അംബിക ഒ എസ് 50,000

 

88. പി കെ കുഞ്ഞാലിക്കുട്ടി: 50,000

 

89. ഡോ. എം കെ മുനീർ: 50,000

 

90. എൻ എ നെല്ലിക്കുന്ന്: 50,000

 

91. പി ഉബൈദുള്ള: 50,000

 

92. പ്രൊ. ആബിദ് ഹുസൈൻ തങ്ങള്‍: 50,000

 

93. അബ്ദുള്‍ ഹമീദ്: 50,000

 

94. അഡ്വ. യു എ ലത്തീഫ്: 50,000

 

95. നജീബ് കാന്തപുരം: 50,000

 

96. കുരുക്കോലി മൊയ്ദീൻ: 50,000

 

97. എ കെ എം അഷറഫ്: 50,000

 

98. പി കെ ബഷീർ: 50,000

 

99. എൻ ഷംസുദ്ദീൻ: 50,000

 

100. കെ പി എ മജീദ്: 50,000

 

101. മഞ്ഞളാം‌കുഴി അലി: 50,000

 

102. ടി വി ഇബ്രാഹീം 50,000

 

103. ഇ ടി ടൈസണ്‍: 50,000

 

104. കടകമ്പള്ളി സുരേന്ദ്രൻ: 50,000

 

105. കാനത്തില്‍ ജമീല: 50,000

 

106. എ രാജ: 50,000

 

107. പ്രമോദ് നാരായണൻ: 50,000

 

108. ഉമ തോമസ്: 50,000

 

109. തിരുവഞ്ചൂർ രാധാകൃഷ്ണൻ: 50,000

 

110. എ പി അനില്‍കുമാർ: 50,000

 

111. കെ എം സച്ചിൻ ദേവ്: 50,000

 

112. പ്രതിഭ ഹരി: 50,000

 

113. കെ ടി ജലീല്‍: 3,00,000

 

114. പി ടി എ റഹീം: 50,000

 

115. ലിന്റോ ജോസഫ്: 50,000

 

116. എം എം മണി: 50,000

 

117. വി കെ പ്രശാന്ത്: 50,000

 

118. മുഹമ്മദ് മുഹ്സിൻ: 50,000

 

119. അഡ്വ ജോബ് മൈക്കേല്‍: 50,000

 

120. പി സി വിഷ്ണുനാഥ്: 50,000

 

121. ടി ജെ സനീഷ് കുമാർ ജോസഫ്: 50,000

 

ഇതൊരു റോ ഡേറ്റ പോസ്റ്റാണ്. കൂടുതല്‍ വിശകലനത്തിന് മുതിരുന്നില്ല.

 

ഏറ്റവും ഉയർന്ന തുക നല്‍കിയ ജനപ്രതിനിധി (എം പി ആയാലും എം എല്‍ എ ആയാലും) ശ്രീ കെ ടി ജലീലാണ്. മൂന്ന് ലക്ഷം രൂപ.

 

എല്ലാവരും കൊടുത്തിട്ടില്ല എന്നത് വ്യക്തം. ആരൊക്കെ കൊടുത്തില്ല എന്നത് ഈ പോസ്റ്റില്‍ പരിശോധിക്കുന്നില്ല.

 

 


Share
Copyright © All rights reserved. | Newsphere by AF themes.