രാജ്യത്തെ 32 സര്‍വകലാശാലകള്‍ വ്യാജം ; പട്ടിക പുറത്തുവിട്ട് യുജിസി; കേരളത്തില്‍ 1, ഡല്‍ഹിയില്‍ 12
ഡല്‍ഹി: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന വ്യാജ സർവകലാശാലകളുടെ പുതുക്കിയ പട്ടിക യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) പുറത്തിറക്കി.12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്ന 32 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് യുജിസിയുടെ പട്ടികയിലുള്ളത്. കേരളത്തില്‍ നിന്നുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനവും അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ വ്യാജ സ്ഥാപനങ്ങള്‍ ഉള്ളത്. 12 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഡല്‍ഹിയില്‍ അനധികൃതമായി പ്രവർത്തിക്കുന്നത്. വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് യുജിസി വിദ്യാർത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കർശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ നല്‍കുന്ന ബിരുദ സർട്ടിഫിക്കറ്റുകള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും തൊഴില്‍, സർക്കാർ സേവനങ്ങള്‍, ഉന്നത കോഴ്സുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് ഉപയോഗിക്കാനാകില്ലെന്നും യുജിസി അറിയിച്ചു.
യുജിസി പട്ടികപ്പെടുത്തിയ വ്യാജ സർവകലാശാലകള്‍
കേരളം
സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി, കിഷൻപട്ടം
2022 മാർച്ചില്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലും, സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയെ യുജിസി വ്യാജ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഡല്‍ഹി
ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് & ഫിസിക്കല്‍ ഹെല്‍ത്ത് സയൻസസ് (AIIPHS) സംസ്ഥാന സർക്കാർ സർവകലാശാല
കൊമേഴ്‌സ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ദാര്യഗഞ്ച്, ഡല്‍ഹി .
യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, ഡല്‍ഹി
വൊക്കേഷണല്‍ യൂണിവേഴ്സിറ്റി, ഡല്‍ഹി
എഡിആർ-സെൻട്രിക് ജുറിഡിക്കല്‍ യൂണിവേഴ്സിറ്റി, എഡിആർ ഹൗസ്, 8ജെ, ഗോപാല ടവർ, 25 രാജേന്ദ്ര പ്ലേസ്, ന്യൂഡല്‍ഹി – 110 008
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ന്യൂഡല്‍ഹി
വിശ്വകർമ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫോർ സെല്‍ഫ് എംപ്ലോയ്‌മെന്റ്, റോസ്ഗർ സേവാസാദൻ, 672, സഞ്ജയ് എൻക്ലേവ്, ജിടികെ ഡിപ്പോയ്ക്ക് എതിർവശം, ഡല്‍ഹി -110033
അദ്ധ്യാത്മിക് വിശ്വവിദ്യാലയ (ആത്മീയ സർവകലാശാല) റിത്താല, രോഹിണി, ഡല്‍ഹി-110085
വേള്‍ഡ് പീസ് ഓഫ് യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി (WPUNU), പിതംപുര, ന്യൂഡല്‍ഹി -110034
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എഞ്ചിനീയറിംഗ്, 1810/4, ഒന്നാം നില, കോട്ല മുബാറക്പൂർ
കർണാടക
ബദഗൻവി സർക്കാർ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി, ഗോകാക്ക്, ബെല്‍ഗാം.
പുതുച്ചേരി
ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ, നമ്പർ 186, തിലാസ്പേട്ട്, വഴുതവൂർ റോഡ്, പുതുച്ചേരി-605009
ഹരിയാന
മാജിക് & ആർട്ട് യൂണിവേഴ്സിറ്റി, ഫരീദാബാദ്
രാജസ്ഥാൻ
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & മാനേജ്മെന്റ്, ഭിവാഡി
ഉത്തർപ്രദേശ്
ഗാന്ധി ഹിന്ദി വിദ്യാപീഠം, പ്രയാഗ്, അലഹബാദ്, ഉത്തർപ്രദേശ്
നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി (ഓപ്പണ്‍ യൂണിവേഴ്സിറ്റി), അചല്‍താല്‍, അലിഗഡ്, ഉത്തർപ്രദേശ്
ഭാരതീയ ശിക്ഷാ പരിഷത്ത്, ഭാരത് ഭവൻ, മതിയാരി ചിൻഹട്ട്, ഫൈസാബാദ് റോഡ്, ലഖ്നൗ , ഉത്തർപ്രദേശ് – 227 105
മഹാമായ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, PO – മഹർഷി നഗർ, സെക്ടർ 110, നോയിഡ – 201304
ജാർഖണ്ഡ്
ദക്ഷ യൂണിവേഴ്സിറ്റി (വൊക്കേഷണല്‍ ആൻഡ് ലൈഫ് സ്കില്‍ എഡ്യൂക്കേഷൻ), റാഞ്ചി
ആന്ധ്രാപ്രദേശ്
ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂണിവേഴ്സിറ്റി,
ബൈബിള്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ, ഓഫീസ് നമ്പർ 49-35-26, എൻജിഒസ് കോളനി, വിശാഖപട്ടണം, ആന്ധ്രാപ്രദേശ് -530016
അരുണാചല്‍ പ്രദേശ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടർനേറ്റീവ് മെഡിസിൻ
പശ്ചിമ ബംഗാള്‍
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടർനേറ്റീവ് മെഡിസിൻ, കൊല്‍ക്കത്ത.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, 8-എ, ഡയമണ്ട് ഹാർബർ റോഡ്
മഹാരാഷ്ട്ര
രാജ അറബിക് യൂണിവേഴ്സിറ്റി, നാഗ്പൂർ, മഹാരാഷ്ട്ര.
യുജിസിയുടെ മുന്നറിയിപ്പ്
യുജിസി നിയമം 1956 അനുസരിച്ച് കേന്ദ്ര-സംസ്ഥാന നിയമസഭകള്‍ വഴിയോ അല്ലെങ്കില്‍ ‘ഡീംഡ് ടു ബി യൂണിവേഴ്സിറ്റി’ പദവി ലഭിച്ച സ്ഥാപനങ്ങള്‍ക്ക് മാത്രമേ ബിരുദം നല്‍കാൻ അധികാരമുള്ളൂ. ഈ പട്ടികയിലുള്ള സ്ഥാപനങ്ങള്‍ക്ക് ബിരുദം നല്‍കാൻ നിയമപരമായ അവകാശമില്ല. ഈ ചട്ടക്കൂടിന് പുറത്ത് ബിരുദങ്ങള്‍ നല്‍കുന്ന ഏതൊരു സ്ഥാപനവും അതിന്റെ പേര്, വെബ്‌സൈറ്റ് അല്ലെങ്കില്‍ ബ്രാൻഡിംഗ് പരിഗണിക്കാതെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും അഡ്മിഷൻ എടുക്കുന്നതിന് മുൻപ് സ്ഥാപനത്തിന്റെ അംഗീകാരം യുജിസി വെബ്സൈറ്റ് വഴി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ കർശന നിർദ്ദേശം നല്‍കി.
