മാനന്തവാടി എരുമത്തെരുവിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
മാനന്തവാടി : എരുമത്തെരുവിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കുട്ടം സ്വദേശി സജീർ ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഭാര്യ, മൂന്ന് മക്കൾ എന്നിവർ പൊള്ളലേറ്റ പരിക്കുകളോടെ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് ഇടിച്ചുകയറിയ ശേഷം കാറിന് തീപിടിച്ച് വാഹനം ഓടിച്ച സജീർ മരണപ്പെട്ടെന്നാണ് ലഭ്യമായ വിവരം.
