February 5, 2026

സ്വര്‍ണവിലയിൽ ഇടിവ് : ഇന്ന് കുറഞ്ഞത് 3680 രൂപ

Share

 

കേരളത്തില്‍ സ്വർണവിലയില്‍ വൻ ഇടിവ്. തുടർച്ചയായ മാറ്റങ്ങള്‍ക്ക് ശേഷം പവൻ വിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

വ്യാഴാഴ്ച രാവിലെ 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 14,155 രൂപക്കും പവൻ 1,13,240 രൂപക്കുമാണ് വില്‍പന പുരോഗമിക്കുന്നത്. 18 കാരറ്റിന് ഗ്രാമിന് 376 രൂപ കുറഞ്ഞ് 11,582 രൂപയായി.

 

 

ബുധനാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 605 രൂപയും പവന് 4840 രൂപയും കൂടി. ഇതോടെ സ്വർണവില വിപണിയില്‍ ഗ്രാമിന് 14,715 രൂപയും പവന് 1,17,720 രൂപയുമായി ഉയർന്നിരുന്നു. ബുധനാഴ്ച വൈകിട്ട് ഗ്രാമിന് 100 രൂപ കുറഞ്ഞിരുന്നു.

 

അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുറയുന്നുണ്ട്. ട്രോയ് ഔണ്‍സിന് വില 54.77 ഡോളർ കുറഞ്ഞ് 4870.1 ഡോളറിലാണ് നിലവില്‍ വില്‍പന പുരോഗമിക്കുന്നത്.

 

ആഗോള വിപണിയിലെ വിലവ്യത്യാസമാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ വില ഉയർന്നാല്‍ വരും ദിവസങ്ങളില്‍ കേരളത്തിലും പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ട്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.