സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന ; ഇന്ന് കൂടിയത് 840 രൂപ
സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 105 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വർണം ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയും ആയതായി കേരളാ ഗോള്‍ഡ് ആന്റ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
ഇന്നലെ സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിന് ശേഷമാണ് ഒറ്റയടിക്ക് പവന് 840 രൂപ വർധിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
