September 21, 2024

പതിനാലുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; മാനന്തവാടി കുറുക്കന്മൂല സ്വദേശിയായ യുവാവ് അറസ്റ്റിൽ

1 min read
Share

പതിനാലുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; മാനന്തവാടി കുറുക്കന്മൂല സ്വദേശിയായ യുവാവ് അറസ്റ്റിൽ

മാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനാല് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കുറുക്കന്മൂല പണിയ കോളനിയിലെ സുധീഷ് (24) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒരു വർഷമായി പലതവണകളിലായി പ്രതിയായ സുധീഷ് കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിരയാക്കിയെന്നാണ് പരാതി. മാനന്തവാടി പോലീസ് കുട്ടിയുടെ മൊഴി പ്രകാരം പ്രതിക്കെതിരെ ബലാത്സംഗ കുറ്റത്തിനും, പോക്സോ നിയമപ്രകാരവും കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

മാനന്തവാടി പോലീസ് ഇൻസ്പെക്ടർ അബ്ദുൾ കരീം, എസ്.ഐ ബിജു ആന്റണി, എ.എസ്.ഐ മെർവിൻ ഡിക്രൂസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.