April 4, 2026

എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 5 മുതല്‍ ആരംഭിക്കും ; ഫലപ്രഖ്യാപനം മേയ് 8 ന്, ടൈം ടേബിൾ അറിയാൻ

Share

 

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ അഞ്ച് മുതല്‍ ആരംഭിക്കും. ഐടി പരീക്ഷ ഫെബ്രുവരി രണ്ടിന് തുടങ്ങും. മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ അഞ്ച് ദിവസം നടക്കും. പൊതുപരീക്ഷയാണ് മാര്‍ച്ച്‌ അഞ്ച് മുതല്‍ ആരംഭിക്കുക. മൂല്യ നിര്‍ണയം ഏപ്രില്‍ 7 മുതല്‍ തുടങ്ങും. ഫലം പ്രഖ്യാപിക്കുക മെയ് എട്ടിനാണ്. കഴിഞ്ഞ വര്‍ഷം മെയ് ഒമ്പതിനായിരുന്നു ഫലപ്രഖ്യാപനം. ഇത്തവണ ഒരു ദിവസം മുമ്പാണ് ഫലം വരിക.

 

മാര്‍ച്ച്‌ അഞ്ച് മുതല്‍ പരീക്ഷ രാവിലെ 9.30വാണ് തുടങ്ങുക. മാര്‍ച്ച്‌ 9, മാര്‍ച്ച്‌ 11, മാര്‍ച്ച്‌ 13, മാര്‍ച്ച്‌ 16, മാര്‍ച്ച്‌ 18, മാര്‍ച്ച്‌ 23, മാര്‍ച്ച്‌ 25, മാര്‍ച്ച്‌ 30 എന്നീ തിയതികളിലാണ് പരീക്ഷകള്‍. മാര്‍ച്ച്‌ അഞ്ച് മുതല്‍ 30 വരെയാണ് പരീക്ഷ എന്ന് ചുരുക്കം. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സമയം ലഭിക്കുന്ന രീതിയിലാണ് ഷെഡ്യൂള്‍ തയ്യാറാക്കിയത് എന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 99.5 ശതമാനമായിരുന്നു വിജയം.

 

എസ്‌എസ്‌എല്‍സി പരീക്ഷാ കലണ്ടര്‍

 

ഐടി പരീക്ഷ (പ്രാക്ടിക്കല്‍): ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 13 വരെ.

 

മോഡല്‍ പരീക്ഷ: ഫെബ്രുവരി 16 മുതല്‍ ഫെബ്രുവരി 20 വരെ.

 

പൊതുപരീക്ഷ (തിയറി): മാര്‍ച്ച്‌ 5 മുതല്‍ മാര്‍ച്ച്‌ 30 വരെ.

 

മൂല്യനിര്‍ണ്ണയം: ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 25 വരെ.

 

ഫലപ്രഖ്യാപനം: മെയ് 8.

 

 

എസ്‌എസ്‌എല്‍സി പരീക്ഷാ തീയതി, വിഷയം, സമയം

 

മാര്‍ച്ച്‌ 5 (വ്യാഴം),ഒന്നാം ഭാഷ ഭാഗം 1,9.30 AM 11.15 AM

 

മാര്‍ച്ച്‌ 9 (തിങ്കള്‍),രണ്ടാം ഭാഷ ഇംഗ്ലീഷ്,9.30 AM 12.15 PM

 

മാര്‍ച്ച്‌ 11 (ബുധന്‍),ഒന്നാം ഭാഷ ഭാഗം 2,9.30 AM 11.15 AM

 

മാര്‍ച്ച്‌ 13 (വെള്ളി),ഹിന്ദി / ജനറല്‍ നോളജ്,9.30 AM 12.15 PM

 

മാര്‍ച്ച്‌ 16 (തിങ്കള്‍),ഗണിതം,9.30 AM 12.15 PM

 

മാര്‍ച്ച്‌ 18 (ബുധന്‍),ഫിസിക്സ്,9.30 AM 11.15 AM

 

മാര്‍ച്ച്‌ 23 (തിങ്കള്‍),സോഷ്യല്‍ സയന്‍സ്,9.30 AM 12.15 PM

 

മാര്‍ച്ച്‌ 25 (ബുധന്‍),കെമിസ്ട്രി,9.30 AM 11.15 AM

 

മാര്‍ച്ച്‌ 30 (തിങ്കള്‍),ബയോളജി,9.30 AM 11.15 AM.

 

വിദ്യാര്‍ഥികളുടെ സിലബസ് ലഘൂകരിക്കുന്ന കാര്യത്തില്‍ പഠിച്ച്‌ തീരുമാനമെടുക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 10 വര്‍ഷം ഒരു പുസ്തകം പഠിപ്പിക്കുന്നത് ശരിയല്ല. സിലബസ് ലഘൂകരിക്കും. കണ്ടന്റ് കൂടുന്നതിലല്ല ഗുണനിലവാരത്തിലാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കരിക്കുലം കമ്മിറ്റി യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും.

 

പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളില്‍ ഇത്തവണ സബ്ജക്‌ട് മിനിമം നടപ്പിലാക്കിയിട്ടുണ്ട്. കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് ലഭിക്കാത്ത കുട്ടികള്‍ക്ക് പ്രത്യേക പഠന പിന്തുണ നല്‍കും. രണ്ടാം പാദ പരീക്ഷയുടെ ഫലത്തില്‍ മുഴുവന്‍ വിഷയങ്ങളിലും ഇ ഗ്രേഡ് ലഭിച്ച കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.