കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് : വയനാട്ടിൽ എസ്എഫ്ഐക്ക് മുന്നേറ്റം
കൽപ്പറ്റ : കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 16 കോളേജുകളിൽ 11 ലും എസ്എഫ്ഐക്ക് വിജയം. കൽപ്പറ്റ എൻഎംഎസ്.എം ഗവ. കോളേജ് യുഡിഎസ്എഫിൽ നിന്ന് എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. സുൽത്താൻബത്തേരി അൽഫോൺസാ കോളേജ്, മീനങ്ങാടി ഇഎംബിസി കോളേജ് എന്നിവ കെ.എസ്.യുവിൽനിന്ന് തിരിച്ചുപിടിച്ചു.
വൈത്തിരി ഓറിയന്റൽ കോളേജ്, വൈത്തിരി ആർട്സ് കോളേജ്, മീനങ്ങാടി ഇഎംബിസി കോളേജ്, പൂമല എംഎസ്‌ഡബ്ല്യു സെന്റർ, പൂമല ബിഎഡ് കോളേജ്, കണിയാമ്പറ്റ ബിഎഡ് കോളേജ്, പുല്പള്ളി സി.കെ. രാഘവൻ മെമ്മോറിയൽ കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐയാണ്. നഷ്ടപ്പെട്ട പുല്പള്ളി പഴശ്ശിരാജ കോളേജിൽ ചെയർമാൻസീറ്റിൽ എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ചു. 25 സർവകലാശാല യൂണിയൻ കൗൺസിലർമാരിൽ 15 സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു
മൂന്ന് കോളേജുകളിൽ യുഡിഎസ്എഫ്
ജില്ലയിലെ മൂന്നു കോളേജുകളിൽ യുഡിഎസ്എഫ് യൂണിയൻ നേടി. പുല്പള്ളി പഴശ്ശിരാജ കോളേജ്, പുല്പള്ളി ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ്, നടവയൽ സിഎം കോളേജ് എന്നിവിടങ്ങളിലാണ് യുഡിഎസ്എഫിന് യൂണിയൻ ലഭിച്ചത്.
നടവയൽ സിഎം കോളേജിൽ ആകെയുള്ള എട്ടു സീറ്റിൽ ഏഴും നേടിയാണ് സംഖ്യം വിജയക്കൊടി പാറിച്ചത്. മാഗസിൻ എഡിറ്റർ സീറ്റിൽ എസ്എഫ്ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടുവർഷമായി എസ്എഫ്ഐക്കായിരുന്നു യൂണിയൻ ഭരണം. എംഎസ്എഫിന് യുയുസി, വൈസ് ചെയർ പേഴ്‌സൺ, സെക്രട്ടറി, ഫൈൻ ആർട്സ്, ജനറൽ ക്യാപ്റ്റൻ എന്നീ അഞ്ചുസീറ്റും കെ.എ.സ്‌യുവിന് ചെയർമാൻ, ജോ. സെക്രട്ടറി എന്നീ രണ്ടുസീറ്റുമാണ് ലഭിച്ചത്. യുഡിഎസ്എഫ് പ്രവർത്ത കർ നടവയൽ ടൗണിൽ വിജ യാഹ്ലാദപ്രകടനം നടത്തി. വിജയികൾ: എം. അൻഷിഫ് (ചെയ.), സി.വി. ഫാത്തിമ റാഫിദ (വൈസ് ചെയ.), കെ. മുഹമ്മ ദ് സുഹൈൽ (സെക്ര.), എ.എ സ്. ആർദ്ര (ജോ. സെക്ര.), മുഹ മ്മദ് ഗനി (യുയുസി), ഫാത്തിമ ത്ത് റസ്ബാന (ആർട്സ്), മുഹ മ്മദ് ഇർഫാൻ (ജന കപ്റ്റൻ), ആതിര (മാഗസിൻ എഡിറ്റർ).
പുല്പള്ളി ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ യുഡിഎസ്എഫിന്. എട്ട് ജനറൽ സീറ്റുക ളിൽ ആറിലും യുഡിഎസ്എ ഫ് സ്ഥാനാർഥികൾ വിജയിച്ചു. മാഗസിൻ എഡിറ്റർ, ഫൈൻ ആർട്സ് സെക്രട്ടറി സീറ്റുകൾ എസ്.എഫ്.ഐ നേടി. വിജയി കൾ: പി.ഡി. സായൂജ് (ചെയ.), എം.എസ്. നവ്യ (വൈസ് ചെയർ), ശ്യാംജിത്ത് ശശിധ രൻ (സെക്രട്ടറി), സാന്ദ്ര ബാബു (ജോ. സെക്ര.), മുഹമ്മദ്
അജ്നാസ് (യുയുസി), കെ.എം. ഹൃദുൽ കൃഷ്ണൻ (ഫൈൻ ആർ ട്സ് സെക്ര.), കെ.കെ. സിദ്ധാർ ഥ് (മാഗസിൻ എഡിറ്റർ), പി.എ സ്. ആകാൾ (ജന. ക്യാപ്റ്റൻ).
പുല്പള്ളി പഴശ്ശിരാജാ കോളേജ് യൂണിയൻ ഭരണം യുഡിഎസ്എഫ് നിലനിർത്തി. ഒൻപത് ജനറൽ സീറ്റുക ളിൽ ഏഴിലും യുഡിഎസ്എഫ് സ്ഥാനാർഥികൾ വിജയിച്ചു. യുഡിഎസ്എഫിൻ്റെ പത്രിക തള്ളിപ്പോയ ചെയർമാൻസിറ്റിലും മാഗസിൻ എഡിറ്റർ സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു.
വിജയികൾ: എൻ.കെ. എബിൻ (ചെയ.), അസിൻ സുരേന്ദ്രൻ (വൈസ് ചെ ), ഗൗരി ശങ്കർ (സെക്ര.), കെ.എം. ദേവതീർഥ (ജോ. സെക്ര.), അലൻ കെ. ഫി ലിപ്പ്, ബേസിൽ ജോർജ് (യുയു സിമാർ), പി.ജി. ലിനു (എഡി റ്റർ), എയ്ഞ്ചൽ മരിയ ജോസ് (ഫൈൻ ആർട്സ് സെക്ര.), മു ഹമ്മദ് ജസിൽ (ജന. ക്യാപ്റ്റൻ).
സുൽത്താൻബത്തേരി അൽഫോൺസാ കോളേജിൽ 12 സീ റ്റിൽ അഞ്ചെണ്ണത്തിൽ യുഡിഎസ്എഫിന് വിജയം.
സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിൽ മേജർസീറ്റുകളെല്ലാം നേടി കെ.എസ്യു ഒറ്റയ്ക്ക് യൂണിയൻ പിടിച്ചു.
മീനങ്ങാടി ഐഎച്ച്ആർഡി കോളേജിൽ എട്ടുസീറ്റിൽ അഞ്ചുംനേടി അധികാരത്തിലെ ത്തിയെന്ന് കെഎസ്‌യുവും 11-ൽ ആറുസീറ്റ് നേടി അധികാരത്തിലെത്തിയെന്ന് എസ്എഫ്ഐയും അവകാശപ്പെട്ടു. ചെതലയം ഐടിഎസ്ആർ കോളേജിൽ ചെയർമാൻ, വൈസ് ചെയർമാൻ സീറ്റു കൾ കെ.എസ് നേടി. കല്പറ്റ എൻഎംഎസ്.എം ഗവ. കോളേജിൽ യുയുസി, ജനറൽ സെക്രട്ടറി, മാഗസിൻ എഡി റ്റർ സീറ്റുകൾ യുഡിഎസ്എ ഫ് നേടി.
ബത്തേരി സെയ്ന്റ് മേരീസ് കോളേജ് മുഴുവൻ ജനറൽ സീറ്റുകളിലടക്കം വിജയിച്ച് കോളേജ് യൂണിയൻ കെഎസ്.യു നേടി. പിജി റെപ് സ്ഥാനം മാത്രമാണ് എസ്എഫ്ഐക്ക് നേടാനായത്. വിജയികൾ: അഭയ് കൃഷ്ണ(ചെയ.), ഫിദ ഫാത്തിമ(വൈ. ചെയ.), മുഹമ്മദ് യാ സിൻ(ജന. സെക്ര.), നിദ ഫാത്തിമ(ജോ. സെക്ര.), കെ.പി. അഫ്‌ലാദ്(യുയുസി), കെ.കെ. ഹന(യുയുസി), ബേസിൽ വർ ഗീസ് (ആർട്സ് സെക്ര.), അമൻ മൊയ്തു (സ്റ്റുഡന്റ് എഡിറ്റർ), നസ്സൽ അലി(ജന. ക്യാപ്റ്റൻ).
ബത്തേരി അൽഫോൺസ കോളേജിൽ ജനറൽ സീറ്റുകളിൽ ആറെണ്ണം വിജയിച്ച് യൂണിയൻ എസ്എഫ്ഐ നേടി. ജനറൽ സീറ്റുകളിൽ രണ്ടെണ്ണവും നാല് റെപ് സീറ്റുകളും യുഡിഎസ്എഫ് നേടി. വിജയികൾ: അൻഷാദ്(ചെയ.), റിയ
മറിയം(വൈ.ചെയ.), അഖ്‌മൽ(ജന. സെക്ര.), അഷ്‌നമോൾ(ജോ.സെക്ര.), കെ.എസ്. വിഷ്ണു(യുയുസി), അനശ്വ (ആർട്‌സ് സെക്ര.), ഡി. ലിബിൻ(ജന. ക്യാപ്റ്റൻ), സി.ആർ. അമൽ(സ്റ്റുഡന്റ് എഡിറ്റർ).
ചെതലയം ഐടിഎസ്‌ആർ: എട്ട് ജന റൽ സീറ്റുകളിൽ ആറെണ്ണവുമായി യൂണിയൻ എസ്എഫ്ഐ നേടി. ചെയർ മാൻ, വൈസ് ചെയർമാൻ സീറ്റുകൾ കെഎസ്.യു നേടി. വിജയികൾ: വിമൽ ഗോപി(ചെയ.), സാനിയ സുകുമാരൻ( വൈ.ചെയ.), ആർ.കെ. ആനന്ദ്(ജന. സെക്ര.), സി.ജി. നിത്യ(ജോ.സെക്ര.), കെ.സി. സുധന(യുയുസി), സി. സുനി ഷ(സ്റ്റുഡന്റ് എഡിറ്റർ), ജി.കെ. ശ്യാം (ആർട്സ് സെക്ര.). ടി. അനന്തു (ജന.ക്യാപ്റ്റൻ).
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റർ ഫോർ പിജി സ്റ്റഡീസ് ഇൻ സോഷ്യൽ വർക്ക്: മുഴുവൻ സീറ്റുകളും എസ്എ ഫ്ഐ തൂത്തുവാരി. വിജയികൾ: വി.എസ്. നന്ദന(ചെയ.), പി.പി. ഷാദിയ ഷെറിൻ(വൈ.ചെയ.), ജിതിൻ ബാബു(ജന. സെക്ര.), ബെനില ജോൺ(ജോ.സെക്ര.), ആർ. അജേഷ്(യുയുസി), എഡ് വിൻ റൊണാൾഡ്(ജന.ക്യാപ്റ്റൻ), പി.കെ. കൃഷ്ണപ്രിയ(ആർട്‌സ് സെക്ര.), പി. വൈശാഖ്(സ്റ്റുഡന്റ് എഡിറ്റർ).
