വയനാട്ടിലെ അധ്യാപക ഒഴിവുകൾ

കൽപ്പറ്റ എസ്കെഎംജെ എച്ച്എസ്എസിൽ പ്ലസ് ടു വിഭാഗം എച്ച്എസ്എസ്ടി ഫിസിക്സ് (ജൂനിയർ) നിയമനം. കൂടിക്കാഴ്ച 28-ന് രാവിലെ ഒൻപതിന് സ്കൂൾ ഓഫീസിൽ.
വെള്ളമുണ്ട : മംഗലശ്ശേരിമല ജിഎൽപിഎസിൽ എൽപിഎസ്എ തസ്തികയിലേക്ക് താത്കാലിക നിയമനം. കൂടിക്കാഴ്ച ജൂൺ 28-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. കെടെറ്റ് നിർബന്ധമാണ്.
മുട്ടിൽ ഡബ്ല്യുഒവിഎച്ച്എസ്എസിൽ ദിവസവേതനാടിസ്ഥാനത്തിൽ വിഎച്ച്എസ്ഇ വിഭാഗം ഗ്രാഫിക് ഡിസനൈർ, സോഫ്റ്റ് വെയർ ഡിവലപ്പർ നിയമനം. കൂടിക്കാഴ്ച 28-ന് രാവിലെ 10 മുതൽ മുട്ടിൽ ഡബ്ല്യുഎംഒ ഓഫീസിൽ. ഗ്രാഫിക് ഡിസനൈർ മൾട്ടിമീഡിയ അല്ലെങ്കിൽ ഗ്രാഫിക് ഡിസനൈനിങ് ഡിഗ്രിയാണ് യോഗ്യത.
ജൂനിയർ സോഫ്റ്റ്വേർ ഡിവലപ്പർ തസ്തികയിലേയ്ക്കുള്ള യോഗ്യത എംസിഎ, ബിടെക് കം പ്യൂട്ടർ സയൻസ്, എംഎ സസി കംപ്യൂട്ടർ സയൻ സ് (ബിഎസ്‌സി ഫിസിക്സ്, കണക്ക് ഓപ്ഷണൽ). ഫോൺ: 9895204364.
മീനങ്ങാടി ഗവ. എച്ച്എസ്എസിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്ലസ്ടു വിഭാഗം ഹിസ്റ്ററി (ജൂനിയർ) നിയമനത്തിനുള്ള കൂടിക്കാഴ്ച 28-ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.
തോൽപ്പെട്ടി ഗവ.എച്ച്എസിൽ എച്ച്എസ് ഗണിതം തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 28-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9946598351.