ഇന്ന് ഒറ്റയടിക്ക് 1,560 രൂപ കൂടി : വമ്പൻ കുതിപ്പിൽ സ്വര്‍ണവില

സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിപ്പ്. 1,560 രൂപയാണ് ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 74,360 രൂപ യായി ഉയർന്നു. ഇന്നലെ 72800 രൂപയായിരുന്നു വിപണയില്‍ സ്വർണ്ണത്തിൻ്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം ഒരു ഗ്രാമിന് 195 രൂപയാണ് കൂടിയത്. ഇതോടെ 9100 രൂപയായിരുന്ന സ്വർണവില 9295 ആയി ഉയർന്നു.
ജൂണ്‍ ഏഴ് മുതല്‍ സ്വർണവിലയില്‍ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വർണവ്യാപാരം നടന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 71,360 രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തിയതോടെ വലിയ പ്രതീക്ഷയിലായിരുന്നു ആഭരണപ്രേമികള്‍.
യുദ്ധം, ഭൗമരാഷ്ട്രീയ സംഘർഷം, സാമ്ബത്തിക പ്രതിസന്ധി തുടങ്ങിയ സാഹചര്യങ്ങളുണ്ടാകുമ്ബോള് ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയില്‍ സ്വർണത്തിന് ഡിമാൻഡ് കൂടുന്നതും വില കുതിക്കുന്നതിന് കാരണമായി പറയാറുണ്ട്. ഓരോ ദിവസവും സ്വർണത്തിന്റെ രാജ്യാന്തര വില, ബോംബെ വിപണിവില, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകള്‍ ഈടാക്കുന്ന വില, രൂപയുടെ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് വില നിർണയിക്കുന്നത്.