June 9, 2025

9 മാസം പ്രായമുള്ള കുഞ്ഞിന് രണ്ടാഴ്ചയായി ചുമ മാറുന്നില്ല ; ശ്വാസനാളത്തില്‍ നിന്ന് പുറത്തെടുത്തത് എല്‍ഇഡി ബള്‍ബ്

Share

 

അഹമ്മദാബാദ് : ഒൻപത് മാസം പ്രായമുള്ള ഒരു കുഞ്ഞ് അബദ്ധത്തില്‍ വിഴുങ്ങിയ എല്‍ഇഡി ബള്‍ബ് പുറത്തെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. കളിപ്പാട്ട ഫോണില്‍ ഉണ്ടായിരുന്ന എല്‍ഇഡി ബള്‍ബ് ആണ് കുഞ്ഞ് വിഴുങ്ങിയത്. രണ്ടാഴ്ച തുടർച്ചയായി ചുമ മാറാത്തത് കൊണ്ടാണ് മുഹമ്മദ് എന്ന് പേരുള്ള കുട്ടിയെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

കുട്ടിയുടെ മാതാപിതാക്കള്‍ ആദ്യം ജുനാഗഡിലെ ഒരു ശിശുരോഗ വിദഗ്ദ്ധനെയാണ് കാണിച്ചത്. അദ്ദേഹം തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആശുപത്രിയിലെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ ബ്രോങ്കോസ്കോപ്പി നടത്തി മുഹമ്മദിന്റെ ശ്വാസനാളത്തില്‍ നിന്ന് ബള്‍ബ് നീക്കം ചെയ്തു. കുട്ടി ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ഉടൻ ആശുപത്രി വിടുമെന്നും മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു.

 

കുട്ടികളില്‍ അസാധാരണമായ ലക്ഷണങ്ങള്‍ കാണിക്കുമ്ബോള്‍, പ്രത്യേകിച്ച്‌ എന്തെങ്കിലും വിഴുങ്ങിയത് സംശയം തോന്നിയാല്‍ ഉടനടി വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുഹമ്മദ് കളിപ്പാട്ട ഫോണ്‍ ഉപയോഗിച്ച്‌ കളിക്കുമ്ബോളാണ് സംഭവം നടന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. എല്‍ഇഡി ബള്‍ബ് വേർപെട്ട് അബദ്ധത്തില്‍ ഇത് വിഴുങ്ങുകയായിരുന്നു. ഇത് ചുമയ്ക്കും അസ്വസ്ഥതകള്‍ക്കും കാരണമാവുകയായിരുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.