പ്രഭാത സവാരിക്കിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു
കാര്യമ്പാടി : പ്രഭാത സവാരിക്കിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കാര്യമ്പാടി കോടിയാട്ടിൽ പരേതനായ ജേക്കബിൻ്റെ മകൻ പ്രേംജിത്ത് (41) ആണ് മരിച്ചത്.
മീനങ്ങാടിയിൽ മാർക്ക് ഇൻ്റീരിയർ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ.
ഭാര്യ : മിനു( ന്യൂസ് ലാൻ്റ് ). മക്കൾ : മരിയ, ഇമ്മാനുവേൽ.
സംസ്ക്കാരം നാളെ കണിയാമ്പറ്റ സെൻ്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
