May 7, 2026

സ്വര്‍ണവില താഴേക്ക് ; ഇന്ന് കുറഞ്ഞത് 440 രൂപ

Share

 

കൽപ്പറ്റ : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. റെക്കോർഡുകള്‍ കടന്ന് മുന്നേറുകയായിരുന്ന സ്വർണവില ഇന്ന് ഒറ്റയടിക്ക് 440 രൂപ കുറഞ്ഞ് വില വീണ്ടും 58000 ല്‍ താഴെ എത്തി. ഇന്ന് ഒരു പവന്റെ വില 57760 ആയി.

 

ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7220 ആയിട്ടുണ്ട്. ദീപാവലി സമയത്ത് റെക്കോർഡുകള്‍ ഭേദിച്ചു കൊണ്ട് മുന്നേറുകയായിരുന്ന സ്വർണവില പെട്ടെന്ന് ബ്രേക്കിട്ടെങ്കിലും വീണ്ടും കുതിക്കുകയായിരുന്നു.

 

ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ ഇടയ്ക്ക് പ്രതിഫലിച്ചത്. നവംബർ മാസത്തിന്റെ ആദ്യ ദിനത്തില്‍ സ്വർണവില 59,080 ആയിരുന്ന സ്വർണവില പതിനൊന്ന് ദിവസം കൊണ്ട് ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.