വയനാട്ടിലെ അധ്യാപക ഒഴിവുകൾ

വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്.എസ്.ടി. ഗണിതം, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാ പകനിയമനം. കൂടിക്കാഴ്ച ഇന്ന് ( നവംബർ 01 ന് വെള്ളിയാഴ്ച ) രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
മാനന്തവാടി : എടവക ചേമ്പിലോട് ഗവ. എൽ.പി. സ്കൂളിൽ അറബിക് (ഫുൾ ടൈം) അധ്യാപക നിയമനത്തിനുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
എടവക : വാളേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപകനിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
അച്ചൂർ ഗവ. എച്ച്.എസ്.എസിൽ എൽ.പി.എസ്.ടി. താത്കാലിക നിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ. ഫോൺ: 9946927435.