October 22, 2024

പഠനക്കുറിപ്പുകള്‍ വാടസ്‌ആപ്പില്‍ നല്‍കുന്നതിന് വിലക്ക് ; നിര്‍ദേശവുമായി ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റ്

Share

 

വിദ്യാര്‍ഥികള്‍ക്കുള്ള പഠനക്കുറിപ്പുകള്‍ അധ്യാപകര്‍ വാട്സ്‌ആപ്പ് പോലെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ നല്‍കുന്നത് ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റ് വിലക്കി. പഠനക്കുറിപ്പുകള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി നല്‍കുകയും പ്രിന്റെടുപ്പിക്കുകയും ചെയ്യുന്നത് ക്ലാസ്മുറിയില്‍നിന്ന്‌ നേരിട്ട് ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാകുന്നതിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഈ രീതി പൂര്‍ണമായും ഒഴിവാക്കണമെന്ന് ഡയറക്‌ട്രേറ്റ് നിര്‍ദേശിച്ചു.

 

ഈ കാര്യം നിരീക്ഷിക്കുന്നതിനുവേണ്ടി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടവിട്ട് സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തണമെന്ന്് ഹയര്‍ സെക്കന്‍ഡറി അക്കാദമി വിഭാഗം ജോയിന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍ ഉത്തരവിട്ടു. കോവിഡ് സമയത്ത് പഠനം മുടങ്ങാതിരിക്കാന്‍ വേണ്ടി ഓണ്‍ലൈന്‍ പഠന രീതി പ്രോത്സാഹിപ്പിച്ചിരുന്നു.

 

എന്നാല്‍ പഠനക്കുറിപ്പുകള്‍ വാട്സ്‌ആപ്പില്‍ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും സാമ്ബത്തിക ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റ് നിര്‍ദേശം നല്‍കിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.