June 15, 2026

ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് വിൽപ്പന നടത്തിയയാൾ പിടിയിൽ

Share

 

പനമരം : കഞ്ചാവുമായി ഒരാൾ പിടിയിൽ. പനമരം ചങ്ങാടക്കടവ് പരക്കുനിയിൽ മനോജിനെയാണ് പനമരം എസ്.ഐ റസാഖിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഞ്ചാവ് വിൽപന നടത്താൻ ഉപയോഗിച്ച വാനും 3800 രൂപയും പിടിച്ചെടുത്തു.

 

രണ്ട് മാസം മുമ്പ് മനോജിനെയും ഭാര്യയെയും ഇതേ കേസിൽ അറസ്സ് ചെയ്‌തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷവും കഞ്ചാവ് വിൽപ്പന തുടരുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. ഹോൾസൈലായും ചില്ലറ വിൽപന നടത്തുന്നവരിൽ പ്രധാന കണ്ണിയാണ് മനോജ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.