September 20, 2024

മദ്യലഹരിയില്‍ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തവും പിഴയും

1 min read
Share

 

മാനന്തവാടി : മദ്യലഹരിയില്‍ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. മക്കിയാട്, ഞാറലോട് തടത്തില്‍ വീട്ടില്‍ കൊച്ചു എന്ന വര്‍ഗീസ് (58) നെയാണ് മാനന്തവാടി സ്‌പെഷല്‍ കോടതി ജഡ്ജ് പി.ടി പ്രകാശന്‍ ശിക്ഷിച്ചത്.

 

2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം. എടത്തറ കോളനിയിലെ വെള്ളനാണ് കൊല്ലപ്പെട്ടത്. മദ്യം വാങ്ങിയ പണവുമായ് ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വാക്കേറ്റത്തിലേക്ക് നയിക്കുകയും ചുറ്റിക വെച്ച് വര്‍ഗ്ഗീസ് വെളളന്റെ തലക്കടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വെള്ളന്‍ മാനന്തവാടി ജില്ലാശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

 

പ്രതിക്കെതിരെ കൊലപാതക കുറ്റവും, എസ്.സി, എസ്.ടി അതിക്രമ നിരോധനനിയമവും ചുമത്തിയിരുന്നു. തൊണ്ടര്‍നാട് എസ്.എച്ച്.ഒ ആയിരുന്ന എ.യു. ജയപ്രകാശ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയ കേസ് പിന്നീട് എ എസ് പി ആയിരുന്ന ആനന്ദ് ഐ.പി.എസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മുണ്ടക്കല്‍ ഹാജരായി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.