September 21, 2024

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വീണു; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

1 min read
Share

 

കൽപ്പറ്റ : സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ കുത്തനെ സ്വർണവില ഇടിഞ്ഞിരുന്നു. ഇതോടെ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഇന്ന് 80 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 480 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45520 രൂപയാണ്.

 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 5690 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4715 രൂപയാണ്. വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.