September 22, 2024

ഫെബ്രുവരിയിലെ ആദ്യദിനം തന്നെ ഉയർന്ന് സ്വർണ്ണവില ; പവന് 120 രൂപ കൂടി

1 min read
Share

 

ഫെബ്രുവരി ആദ്യ ദിവസം സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് വർധിച്ചത്. തിങ്കൾ ചൊവ്വ ദിവസങ്ങളിൽ വില ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46520 രൂപയാണ്.

 

ഇതോടെ ഈ ആഴ്ച ഇതുവരെ 560 രൂപ പവന് വർധിച്ചിട്ടുണ്ട്. ജനുവരി 20 മുതൽ സ്വർണവില കൂടിയും കുറഞ്ഞും ഒരേ രീതിയിൽ തുടരുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. വിപണി നിരക്ക് 5815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നിട്ടുണ്ട്. വിപണി വില 4805 രൂപയാണ്.

 

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.