ചികിത്സാ പിഴവ് : വയനാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു
പനമരം: നീർവാരത്ത് താമസിക്കുന്ന കുന്നുംപുറത്ത് മനോഹരൻ്റെ ഭാര്യ നിഷ. കെ.വി [45 ] കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെ മരണപ്പെട്ടു. ഗർഭപാത്രത്തിൽ ഉണ്ടായ മുഴനീക്കം ചെയ്യുവാൻ വേണ്ടി നാല് മാസം മുമ്പ് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഓപ്പറേഷൻ ചെയ്യുകയും പിന്നീട് പഴുപ്പും നീർകെട്ടും കാരണം തുടർച്ചയായി ഇതേ ആശുപത്രിയിൽ നിന്നും രണ്ട് ഓപ്പറേഷൻ കൂടി ചെയ്തു. മൂന്ന് ദിവസം മുമ്പ് നടത്തിയ ഓപ്പറേഷന് ശേഷമാണ് കോഴിക്കോടേക്ക് റഫർ ചെയ്തത്.
വാരാമ്പറ്റ പരേതനായ പുത്തൻവീട് കൃഷ്ണൻ നായരുടെയും ജാനകി അമ്മയുടെയും മകളാണ്. നിത്യ, നിധിൻ എന്നിവർ മക്കളാണ്. ചികിത്സയിൽ പിഴവ് നടത്തിയ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ പേരിൽ നിയമ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിനു അർഹമായ നഷ്ട പരിഹാരം നൽക്കണമെന്നും പനമരം ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ടി.കെ.മമ്മൂട്ടി ആവശ്യപ്പെട്ടു.