മേപ്പാടിയിൽ പെയിന്റിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റുമരിച്ചു
മേപ്പാടി : മേപ്പാടിയിൽ പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റുമരിച്ചു. ചുളിക്ക സ്വദേശി സെൽവ പ്രമോദ് (35) ആണ് മരിച്ചത്. മേപ്പാടി കെബി റോഡിൽ കെട്ടിടത്തിന് പെയ്ന്റ് ചെയ്യുമ്പോൾ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം. ഉടൻ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
