ബാവലിയിൽ മയക്കുമരുന്നും, കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
കാട്ടിക്കുളം : ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് നടന്ന വാഹനപരിശോധനയില്‍ മാരക മയക്കുമരുന്നായ 0.57 ഗ്രാം മെത്താഫെറ്റമിനും, 240 ഗ്രാം കഞ്ചാവുമായി കാര്‍ യാത്രികരായ രണ്ട് യുവാക്കളെ പിടികൂടി. എടവക പള്ളിക്കല്‍ കല്ലായി വീട്ടില്‍ മുഹമ്മദ് സാജിദ് (28), പാലമുക്ക് മണ്ണാര്‍ വീട്ടില്‍ മാലിക്ക് (23) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിയ കെ.എല്‍ 10 എ.എന്‍ 9290 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജിജില്‍ കുമാര്‍, പ്രവന്റീവ് ഓഫീസര്‍ വി.ആര്‍ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി മാത്യു, ഷിനോജ്, നിക്കോളാസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
