കണിയാമ്പറ്റ പഞ്ചായത്ത് ടീം ജേതാക്കളായി
മേപ്പാടി : കൽപ്പറ്റ നിയോജകമണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യുവോത്സവം ക്രിക്കറ്റ് ടൂർണമെന്റിൽ കണിയാമ്പറ്റ പഞ്ചായത്ത് ടീം ജേതാക്കളായി. ഫൈനലിൽ വൈത്തിരി പഞ്ചായത്ത് ടീമിനെയാണ് പരാജയപ്പെടുത്തിയത്. മേപ്പാടി നെല്ലിമുണ്ട ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ നിയോജക മണ്ഡലത്തിലെ ഒൻപത് ടീമുകൾ മത്സരിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മയിൽ മത്സരം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് ടി.ഹംസ സമ്മാനദാനം നടത്തി.