കാട്ടാനയുടെ ആക്രമണത്തില്‍ വയോധികൻ കൊല്ലപ്പെട്ടു
കാട്ടിക്കുളം: വനത്തില്‍ കാലികളെ മേയ്ക്കാന്‍ പോയ വയോധികൻ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിരുനെല്ലി ബേഗൂര്‍ കോളനിയിലെ ചെറിയ സോമന്‍(63) ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച 3.30 ഓടെയാണ് സംഭവം. വനത്തില്‍ കാലികളെ മേയ്ക്കുന്നതിനിടയിലായിരുന്നു ആനയുടെ ആക്രമണം. കാട്ടാനയുടെ ചവിട്ടേറ്റ സോമന്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.
വനപാലകരും പൊലീസും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: ശാന്ത. മക്കള്‍: ചന്ദ്രന്‍(ബാബു), നിഷ, നിഗേഷ്. മരുമക്കള്‍: ബിനീഷ്, സ്വപ്ന. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ റോഡുപരോധിച്ചു. തഹസിൽദാർ അടക്കമുള്ളവർ സ്ഥലത്തെത്തി.