കാട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 255 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു
പനമരം : വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ പി.എസ് വിനീഷും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ മാനന്തവാടി അഞ്ചുകുന്ന് ചെറുമല ഭാഗത്ത് പുഴയോരത്ത് പുറമ്പോക്ക് ഭൂമിയിൽ കാട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 255 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് അബ്കാരി കേസെടുത്തു.
പ്രതിയെക്കുറിച്ച് അന്വേഷണം നടത്തി വരുന്നു. റെയിഡിൽ പ്രിവന്റിവ് ഓഫീസർ രഘു എം എ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ കെ എ , ബിനുമോൻ എ എം , സനൂപ് എം.സി , അശ്വതി വി.കെ എന്നിവർ പങ്കെടുത്തു.