September 21, 2024

സ്ഥലം വിട്ടു നൽകാൻ സമ്മതമറിയിച്ച് തോട്ടമുടമകൾ; മേപ്പാടി-ചൂരല്‍മല റോഡ് വികസനത്തിന് വഴി തെളിയുന്നു

1 min read
Share

സ്ഥലം വിട്ടു നൽകാൻ സമ്മതമറിയിച്ച് തോട്ടമുടമകൾ; മേപ്പാടി-ചൂരല്‍മല റോഡ് വികസനത്തിന് വഴി തെളിയുന്നു

കല്‍പ്പറ്റ: മേപ്പാടി – ചൂരല്‍മല റോഡ് പ്രവൃത്തിക്ക് സ്ഥലം വിട്ടുനല്‍കാന്‍ തോട്ടമുടമകള്‍ സമ്മതമറിയിച്ചതോടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വഴിതെളിയുന്നു. റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി തോട്ടം ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്നപ്പോഴാണ് ഉടമകള്‍ സമ്മതമറിയിച്ചത്.

പോഡാര്‍ പ്ലാേന്‍റഷനും എ.വി.ടിയും സ്ഥലം റോഡ് വികസനത്തിനായി വിട്ടുതരാമെന്ന് യോഗത്തെ അറിയിക്കുകയായിരുന്നു. ഹാരിസണ്‍ മലയാളം സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ബോര്‍ഡ് കൂടി ഉചിതമായ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 17ന് റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് മന്ത്രിയുള്‍പ്പെടെ പങ്കെടുത്ത യോഗം നടന്നിരുന്നു. ഇതിെന്‍റ തുടര്‍ച്ചയെന്നോണമാണ് കഴിഞ്ഞ ദിവസം തോട്ടം ഉടമകള്‍, ഉദ്യോഗസ്ഥര്‍, കരാറുകാരെന്‍റ പ്രതിനിധി എന്നിവര്‍ പങ്കെടുത്ത യോഗം നടന്നത്.

റോഡ് വികസനം വൈകുന്നത് ഒഴിവാക്കുന്നതിനായി നിലവിലുള്ള കരാറുകാരന്‍ തന്നെ ബാക്കിയുള്ള പ്രവൃത്തി നടത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

ജില്ല കലക്ടര്‍ എ. ഗീത, എ.ഡി.എം എന്‍.ഐ. ഷാജു, ഫിനാന്‍സ് ഒാഫിസര്‍ ഇ.കെ. ദിനേശന്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സി.കെ. പ്രസാദ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ഓമന രമേശ്, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. റഫീഖ്, പി.ഡബ്ല്യു.ഡി അസി. എക്സി. എന്‍ജിനീയര്‍ നിധീഷ് ലക്ഷ്മണന്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് അസി. എക്സി. എന്‍ജിനീയര്‍ പി.എം. ഷാനിത്, അസി. എന്‍ജിനീയര്‍ എം. ജിതിന്‍, എച്ച്‌.എം.എല്‍ ജനറല്‍ മാനേജര്‍ ബെനില്‍ ജോണ്‍, മാനേജര്‍ അജേഷ് വിശ്വനാഥന്‍, എ.വി.ടി പ്ലാേന്‍റഷന്‍ പ്രതിനിധി ബി.എം. ഉത്തപ്പ, റിപ്പണ്‍ എസ്റ്റേറ്റ് ബിജു, എന്‍.വി. ആലി തുടങ്ങിയവര്‍ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.