കൽപ്പറ്റ മുണ്ടേരിയിൽ 8.25 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ
കൽപ്പറ്റ മുണ്ടേരിയിൽ 8.25 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ
കൽപ്പറ്റ മുണ്ടേരിയിൽ 8.25 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശികളായ രണ്ടു തൊഴിലാളികൾ പിടിയിൽ. കാമരൂപ നൂൽമതി സ്വദേശി ശിബചരൺ ദാസ്, ബോൺ റൈഗോൺ ജിലഗുരി സ്വദേശി ജാഡവ് സർക്കാർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഷോൾഡർ ബാഗിൽ കടത്തികൊണ്ടുവരികയായിരുന്ന 8.250 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക് സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രനും സംഘവും കൽപ്പറ്റ – മുണ്ടേരി റോഡിൽ മേൽ റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികൾ കഞ്ചാവ് കൊണ്ടുവന്ന് വ്യാപകമായി ചില്ലറ കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എൻ.ഡി.പി.എസ് ആക്ടു പ്രകാരം അറസ്റ്റു ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.
പ്രിവന്റീവ് ഓഫീസർ കെ.ബി ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ, എ.അനിൽ, പി.പി ജിതിൻ, വി.ബി നിഷാദ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.