September 20, 2024

കാട്ടിക്കുളത്ത് കഞ്ചാവുമായി ടാക്സി ഡ്രൈവർ അറസ്റ്റിൽ

1 min read
Share

 

മാനന്തവാടി : 100 ഗ്രാം ഉണക്ക കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് ഓട്ടോ ടാക്സിക്കാരൻ എക്സ്സൈസ് പിടിയിലായി. ബാവലി പുളിയൻകുന്ന് വീട്ടിൽ പി.എ നിഷാദ് ( 38 ) ആണ് പിടിയിലായത്.

 

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും കാട്ടികുളം ഭാഗത്ത് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. KL 57 H 8183 ടാറ്റാ മാജിക്‌ ഐറിസ് എന്ന വാഹനത്തിലായിരുന്നു കഞ്ചാവ് കടത്തിയത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.