April 16, 2026

കുതിപ്പ് തുടർന്ന് സ്വർണവില ; മൂന്ന് ദിവസംകൊണ്ട് 1200 രൂപയുടെ വൻ വർധന

Share

 

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. ഇന്നലെ സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 1200 രൂപയുടെ വൻ കുതിച്ചുചാട്ടമാണ് സ്വർണവിലയിലുണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45760 രൂപയാണ്.

 

അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയിലേക്ക് എത്തിയോടെയാണ് സംസ്ഥാനത്ത് സ്വർണവില കുതിച്ചത്. ആഗോളതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകർച്ച സ്വർണ വിലയെ ഉയർത്തുകയാണ്.

 

കഴിഞ്ഞ മാസം 14 നായിരുന്നു ഇതിനു മുൻപ് സ്വർണം റെക്കോർഡ് വിലയിൽ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. വിപണിയിൽ വില 5720 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. വിപണി വില 4695 രൂപയായി. വിപണിയിൽ വില 4755 രൂപയായി. ഒരു ഗ്രാം

 

തുടർച്ചയായ മൂന്നാം ദിനവും വെള്ളിയുടെ വില ഉയർന്നു. ഒരു രൂപ വർധിച്ച് 84 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.