മദ്യലഹരിയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയ ഒമ്‌നിവാന്‍ നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
പനമരം : കരിമ്പുമ്മലില്‍ മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച ഒമ്‌നിവാന്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചു. പനമരത്തെ മലഞ്ചരക്ക് വ്യാപാരി ഹാരിസും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നിര്‍ത്താതെ പോയ ഒമ്‌നിവാന്‍ പിന്നീട് നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ ഏല്‍പ്പിച്ചു.
മീനങ്ങാടി അരിവയല്‍ പാറത്തോട്ടില്‍ അനൂപ്, കേണിച്ചിറ വെള്ളിലാകന്‍ വീട്ടില്‍ സുധീഷ് എന്നിവരാണ് ഒമ്‌നിവാനില്‍ ഉണ്ടായിരുന്നത്. ഇവരെ പനമരം പോലീസ് കസ്റ്റഡിയിലെടുത്തു.