തമിഴ്‌നാട് സ്വദേശിനിയെ പീഡിപ്പിച്ചെന്ന് പരാതി ; പോക്സോ കേസിൽ വയനാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
പനമരം: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ തമിഴ്‌നാട് സ്വദേശിനിയായ 16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റിൽ. പനമരം കുന്നുമ്മൽ വീട്ടിൽ അശ്വന്ത് (19) ആണ് പിടിയിലായത്.
കഴിഞ്ഞ ദീപാവലിക്ക് പനമരം ചുണ്ടക്കുന്നിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ പെൺകുട്ടിയെ അയൽവാസിയായ അശ്വന്ത് പീഡിപ്പിച്ച് ഗര്‍ഭിണിയക്കിയെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പനമരം പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. മാനന്താടി പോക്സോ സ്‌പെഷ്യൽ കോടതിയിൽ ഹാജറാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. സിജിത്ത്, എസ്.ഐ വിമല്‍ ചന്ദ്രൻ, എ.എസ്.ഐ വിനോദ് ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. ഷിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.