സ്വര്‍ണവില വീണ്ടും കൂടി : പവന് ഇന്ന് നേരിയ വർധന
സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ് രേഖപ്പെടുത്തി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ വിപണിയില്‍ ഒരു പവൻ സ്വർണത്തിന്റെ വില 1,04,680 രൂപയായും ഒരു ഗ്രാം സ്വർണത്തിന്റെ വില 13,085 രൂപയായും ഉയർന്നു.
രാജ്യാന്തര വിപണിയിലുണ്ടാകുന്ന വില വ്യതിയാനങ്ങള്‍ക്കും സാമ്പത്തിക ചലനങ്ങള്‍ക്കും അനുസരിച്ചാണ് രാജ്യത്ത് ദിവസേനയുള്ള സ്വർണവില നിശ്ചയിക്കപ്പെടുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.
ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.
