ഊട്ടി, മൈസൂർ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഗൂഡല്ലൂരിൽ ബന്ദ് : യാത്ര ഒഴിവാക്കാൻ നിർദേശം
ബത്തേരി : രണ്ടുപേരെ കൊന്നതായി സംശയിക്കുന്ന കടുവയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട്, ഗൂഡല്ലൂരില്‍ 48 മണിക്കൂര്‍ നീളുന്ന ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആഗസ്റ്റ് 27, 28 തീയതികളില്‍ ഗൂഡല്ലൂര്‍ വഴിയുള്ള യാത്ര ഒഴിവാക്കാന്‍ മലപ്പുറം ജില്ലാ കലക്ടറുടെ നിര്‍ദേശം. അവധിക്കാലമായതിനാല്‍ ഊട്ടിയിലേക്കും മൈസൂരുവിലേക്കും കേരളത്തില്‍നിന്ന് നിരവധി ആളുകള്‍ ഗൂഡല്ലൂര്‍ വഴി യാത്ര ചെയ്യുന്നുണ്ട്.
‘ഗൂഡല്ലൂർ മണ്ഡലത്തിൽ ഓഗസ്റ്റ് 27, 28 തീയതികളിൽ പൂർണ്ണമായും പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ആളുകൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണം. പണിമുടക്ക് അറിയാതെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി എത്തി വലിയ തോതിലുള്ള ഗതാഗതക്കുരുക്കും ഇതോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്ന സാഹചര്യത്തിലാണ് നിർദ്ദേശം’ മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ അറിയിച്ചു.
