ഒറ്റയടിക്ക് കൂടിയത് 3160 രൂപ !:സ്വര്‍ണവിലയില്‍ വൻ വര്‍ധന
സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിച്ചുചാട്ടം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്ന സ്വർണവില, പവന് ഒറ്റയടിക്ക് 3,160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,16,800 രൂപയായി.
ഗ്രാമിനും ആനുപാതികമായ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 395 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 14,600 രൂപയിലെത്തി. ആഗോള വിപണിയിലെ പ്രതിഫലനങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണവില കുത്തനെ ഉയരാൻ കാരണമായത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.
