August 20, 2026

പ്രീപ്രൈമറി ടീച്ചർ, ആയ/ഹെൽപ്പർ നിയമനം

Share

 

സുൽത്താൻ ബത്തേരി പട്ടികവർഗ വികസന ഓഫീസിന് കീഴിലുള്ള പത്ത് മോഡൽ പ്രീ സ്കൂളുകളിലേക്കും മാനന്തവാടി ട്രൈബൽ ഡെവലപ്‍മെന്റ് ഓഫീസിന് കീഴിലുള്ള എട്ട് മോഡൽ പ്രീ സ്കൂളുകളിലേക്കും ടീച്ചർ, ആയ/ഹെൽപ്പർ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടീച്ചർ തസ്തികയിലേക്ക് പി.എസ്.സി യോഗ്യതയായ എസ്.എസ്.എൽ.സി/ടി.എസ്.എൽ.സി, പി.പി.ടി.ടി.സി/ടി.ടി.സി എന്നിവയാണ് ആവശ്യം. ആയ/ഹെൽപ്പർ തസ്തികയിലേക്ക് ഏഴാം ക്ലാസാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പട്ടികവർഗക്കാർക്ക് മുൻഗണന നൽകും. അവരുടെ അഭാവത്തിൽ പട്ടികജാതിക്കാരെ പരിഗണിക്കും. മോഡൽ പ്രീ സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ പിന്നോക്ക പട്ടികവർഗ വിഭാഗത്തിന് മുൻഗണന ലഭിക്കും. 18 മുതൽ 56 വയസ് വരെയാണ് പ്രായപരിധി. 2027 മാർച്ച് 31 വരെയാണ് നിയമന കാലാവധി. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 22ന് വൈകുന്നേരം അഞ്ചിന് മുമ്പ് പട്ടികവർഗ വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04935 240210 (മാനന്തവാടി), 04936 221074 (സുൽത്താൻ ബത്തേരി).

 


Share
Copyright © All rights reserved. | Newsphere by AF themes.