August 6, 2026

റോക്കറ്റ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില : ഇന്ന് ഒറ്റയടിക്ക് കൂടിയത് 2,120 രൂപ 

Share

 

സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വൻ വർധനവ്. ഇന്ന് ഒറ്റയടിക്ക് സ്വർണ വില ഗ്രാമിന് 265 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 2,120 രൂപ വർധിച്ചു. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13, 725 രൂപയും പവന് 1,09, 800 രൂപയുമായി.

 

ഇന്നലെയും സ്വർണ വിലയില്‍ വൻ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില മാറ്റം ഉണ്ടായത്. രാവിലെ ഗ്രാമിന് 160 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും വീതം വർധിച്ചിരുന്നു.

 

അതേസമയം, സംസ്ഥാനത്തെ വെള്ളി വില ഇന്നലത്തേതില്‍ നിന്നും മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെളളിക്ക് 2,400 രൂപയുമാണ് കേരളത്തില്‍ വില വരുന്നത്


Share
Copyright © All rights reserved. | Newsphere by AF themes.