August 6, 2026

കേരളത്തിൽ ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

Share

 

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

 

അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലർട്ടും 7 ജില്ലകളില്‍ യെലോ അലർട്ടും പ്രഖ്യാപിച്ചു.

 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ എന്നത് കൊണ്ടും, 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

 

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

അതേസമയം, തെക്കൻ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്കൻ തമിഴ്‌നാടിനും പുതുച്ചേരിക്കും മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ 2026 ആഗസ്റ് 5 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.

 

ആഗസ്റ്റ് 6, 7 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും ആഗസ്റ് 5 മുതല്‍ 8 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആഗസ്റ്റ് 5 മുതല്‍ 8 വരെ തീയതികളില്‍ കേരളം – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 

ഡോള്‍ഫിൻ ചുഴലിക്കാറ്റ്

 

വടക്കൻ പസിഫിക് സമുദ്രത്തില്‍ രൂപംകൊണ്ട ഡോള്‍ഫിൻ ചുഴലിക്കാറ്റ് ഇന്നും നാളെയും മധ്യ, വടക്കൻ കേരള ത്തില്‍ ശക്തമായ മഴയ്ക്കു കാരണമായേക്കുമെന്നു സൂചന. ചുഴലിക്കാറ്റ് നേരിട്ട് ഇന്ത്യയെയോ കേരളത്തെയോ ബാധിക്കില്ലെങ്കിലും പടിഞ്ഞാറു ഭാഗത്ത് ഇന്ത്യയോടു കൂടുതല്‍ അടുക്കുന്നതിനാല്‍ അന്തരീക് ത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കേരളത്തിലെ കാലവർഷക്കാറ്റിന്റെ നീക്കത്തെയും ബാധിക്കും. ഡോള്‍ഫിൻ സൃഷ്ടിക്കുന്ന ന്യൂനമർദം കേരളത്തിലെ കാറ്റിന്റെ വേഗം കൂടാനും കാരണമായേക്കും.


Share
Copyright © All rights reserved. | Newsphere by AF themes.